>
>
>
>

Be careful while eating spinach

15064 views
News60 ML
Published By News60 ML On Nov 6, 2018
Category :

Fitness


Duration : 01:26

Description:
ചീര കഴിക്കുമ്പോള്‍ സൂക്ഷിക്കണേ..
പോഷക സമ്പുഷ്ടമായ പച്ചക്കറി എന്ന നിലയ്ക്ക് ചീരയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. എന്നാല്‍ ചീര ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചിലതുണ്ട്. പെരുഞ്ചീര, മുള്ളന്‍ചീര, ചെഞ്ചീര, ചെറുചീര, പാലക് തുടങ്ങി വിവിധ തരം ചീരകളുണ്ട്. പല വലിപ്പത്തിലും നിറത്തിലുമുള്ള ചീരച്ചെടികളുണ്ട്. 100 ഗ്രാം (3.5 oz) ചീരയില്‍ 23 കലോറി ആണുള്ളത്. ഒപ്പം പല വിറ്റാമിനുകളുടെയും ധാതുക്കളുടെയും നല്ല സ്രോതസ്സാണ് ചീര. ചീര വളരെ പോഷകഗുണമുള്ളതാണെങ്കിലും ചിലര്‍ക്ക് ചീര കഴിക്കുന്നത് കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും. കിഡ്‌നി സ്റ്റോണ്‍ ഉള്ള വ്യക്തികള്‍ ചീര കഴിച്ചാല്‍ ചീരയില്‍ അടങ്ങിയിട്ടുള്ള കാത്സ്യം ശരീരത്തില്‍ കൂടുതലായി എത്തിക്കുകയും അതുവഴി രോഗം വഷളാവുകയും ചെയ്യും. ചീരയില്‍ വിറ്റാമിന്‍-കെ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ രക്തം നേര്‍പ്പിക്കാന്‍ (ബ്ലഡ് തിന്നിങ്) മരുന്നുകള്‍ കഴിക്കുന്നവര്‍ കരുതലോടെ വേണം ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. ചീരയില്‍ ഉയര്‍ന്ന അളവിലുള്ള നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഒരുവട്ടം വേവിച്ച ചീര വീണ്ടും ആവര്‍ത്തിച്ച് ചുടാക്കുന്നത് ഈ നൈട്രേറ്റുകളെ, നിട്രേറ്റ് ആക്കി മാറ്റുന്നു. ഇത് പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കാം. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ പാചകം ചെയ്ത ചീര പലയാവര്‍ത്തി ചൂടാക്കി കഴിക്കരുത്. മാര്‍ക്കറ്റുകളില്‍ നിന്നും വാങ്ങുന്ന ചീരയില്‍ കീടനാശിനികളുടെ സാന്നിധ്യം കാണുമെന്നതിനാല്‍ വെള്ളവും മഞ്ഞളും ഉപയോഗിച്ച് നന്നായി കഴുകി മാത്രമേ ഉപയോഗിക്കാവൂ.

show [+]
 
Now your video play on all smartphones.

Copy the code and paste in your html document to  share video on your page.
To customize the size of the player as per your requirements change the width and height in the given code. To stop autoplay video change autoplay=false.

Sign In or Sign Up now to post a comment!
All Comments (0)
No comments receieved yet, Be first to add comment
Loading...

Feature Videos

Videos Being Watched

Loading...

Other Links

Loading...

You may also likeFollow Us

We Collect Personal Information On This site.

© 2015. mrpopat.in All rights reserved.
Translate Page To Your Favourite Language